പാലക്കാട് കടമ്പഴിപ്പുറത്ത് മോഷണകേസിലെ പ്രതി അറസ്റ്റിലായി. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലായിരുന്നു മോഷണശ്രമം. കണ്ണുകുർശ്ശി കുന്നംകുളം വീട്ടിൽ സുരേഷിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മെയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്കു താമസിരുന്ന സ്ത്രീയുടെ വീട്ടിലാണ് പ്രതി മോഷണത്തിനായി എത്തിയത്. ഇവരുടെ ഭർത്താവ് തമിഴ്നാട്ടിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് തെളിവെടുപ്പും നടത്തി.
മാസങ്ങൾക്ക് മുമ്പ് ഇരട്ട കൊലപാതകം നടന്ന പ്രദേശത്താണ് മോഷണശ്രമം നടന്നിട്ടുള്ളത്. അതു കൊണ്ട് തന്നെ മറ്റു കേസുകളുമായി സുരേഷിന് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.