കൊല്ലം കുണ്ടറയിൽ 57കാരിയെ പീഡിപ്പിച്ച കേസില്‍ 30കാരൻ അറസ്റ്റിൽ. കുണ്ടറ പടപ്പക്കരയിൽ ഒറ്റയ്ക്കൂ താമസിക്കുന്ന വിധവയും വികലാംഗയുമായ 57 കാരിയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിലാണ് പടപ്പക്കര സ്വദേശി ഡിജോയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയതി രാത്രി 12മണിക്കാണ് കേസിന് ആസ്പദമായ സംഭവം. കുണ്ടറ സ്വദേശിനിയായ സ്ത്രീ ഒറ്റയ്ക്കാണ് താമസം.
ഇക്കാര്യം പ്രതിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. പീഡനത്തിരയായ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ ഡ്രൈവറായി പ്രതി വീട്ടിൽ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വീടും മറ്റു സാഹചര്യങ്ങളും ഇയാള്‍ക്ക് നന്നായി അറിയാം. ഇവരെ മാനഭംഗപ്പെടുത്തണം എന്ന ഉദ്യേശത്തോടെ രാത്രി പന്ത്രണ്ടരയ്ക്ക് വീട്ടിൽ എത്തി പ്രതി വാതിലില്‍ മുട്ടി. തുറക്കാതിരുന്നതോടെ അതിക്രമിച്ചുകയറി ഇവരെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഡിജോ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.