E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എടിഎം കവർച്ചാസംഘത്തിലെ മലയാളിയെ നാട്ടിലെത്തിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹിയില്‍ പിടിയിലായ എടിഎം കവര്‍ച്ചാ സംഘത്തിലെ മലയാളി ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാറിനെ നാട്ടിലെത്തിച്ചു. ഇയാളെ ആലപ്പുഴയില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു തുടങ്ങി. സംഘത്തിന് തീവ്രവാദ ഏജന്‍സികളുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

തിരുവനന്തപുരത്തെ കഴക്കൂട്ടം, ആലപ്പുഴയിലെ ചെറിയനാട്, കരീലക്കുളങ്ങര എന്നിവിടങ്ങളിലേയും ഗുജറാത്തിലെ രാജ്കോട്ടിലേയും എടിഎം കവര്‍ച്ചക്കേസിലെ മുഖ്യപ്രതി സുരേഷിനെ ഡല്‍ഹി ഉത്തംനഗറില്‍നിന്നാണ് കേരള പൊലീസ് പിടികൂടിയത് .കായംകുളം, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുള്ള പത്തംഗ പൊലീസ് സംഘമാണ് അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തി ഇയാളെ കുടുക്കിയത്. ‌ പട്യാല ഹൗസ് കോടതിയില്‍ഹാജരാക്കിയ സുരേഷിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി. 

ഡല്‍ഹി ആര്‍ ‍.കെ പുരം ക്രൈം ബ്രാഞ്ച് ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അസ്‍ലൂബ് ഖാനടക്കം നാലു കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.  കഴക്കൂട്ടത്തെ മോഷണത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍പൊലീസിന് ലഭിച്ചിരുന്നു. ഈ കാറ് ഡല്‍ഹിയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കേരളത്തില്‍ മറ്റ് സ്ഥലങ്ങളില്‍ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.  കൂടുതല്‍ പേര്‍ മോഷണത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചേദ്യംചെയ്യല്‍ നടക്കുന്നത് 

വ്യാപകമായി വന്‍ തുകകള്‍ മോഷ്ടിച്ച സാഹചര്യത്തില്‍ തീവ്രവാദ ഏജന്‍സികളുമായി സംഘത്തിന് ബന്ധമുണ്ടോ എന്നും ഡല്‍ഹി പൊലീസിനടക്കം സംശയമുണ്ട്. അതിനാല്‍ സുരേഷ്കുമാറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം. ഇന്‍വര്‍ട്ടര്‍ വ്യാപാരവുമായി ബന്ധപ്പെട്ടാണ് സുരേഷ്കുമാര്‍ ഡല്‍ഹിയിലെത്തിയത്.  രാജ്കോട്ടില്‍നിന്നു 20 ലക്ഷവും കഴക്കൂട്ടത്ത് നിന്നു പത്തു ലക്ഷവും ചെറിയനാട് നിന്നു മൂന്നര ലക്ഷവുമാണ് പ്രതികള്‍ കവര്‍ന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :