E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പാറാല്‍ , നങ്ങാറത്തുപീടിക മേഖലകളില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലശേരിക്കടുത്ത് പാറാല്‍ , നങ്ങാറത്തുപീടിക മേഖലകളില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. സി.പി.എം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ ബോംബേറുണ്ടായി. പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ നാലുബോംബുകള്‍ കണ്ടെടുത്തു. 

മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് നിലവിലെ അക്രമം. ഡി.വൈ.എഫ്.ഐ കോടിയേരി വില്ലേജ് സെക്രട്ടറി ശരത് ശശിയുടെ വീടിനുനേരെയാണ് ആദ്യം ബോംബേറുണ്ടായത്. തുടര്‍ന്ന് ബി.എം എസ് പ്രവര്‍ത്തകനായ പാറാലിലെ രാധാകൃഷ്ണന്‍റെ വീടിനോട് ചേര്‍ന്നുള്ള കടക്കുനേരെയും ബോംബേറുണ്ടായി.പിന്നീട് ജഗന്നാഥ മന്ദിരം സേവാ ട്രസ്റ്റ് ഭാരവാഹി ടെംബിള്‍ ഗേറ്റിലെ വിനോദിന്‍റെ വീടിനുനേര്‍ക്കും സിപിഎം പ്രവര്‍ത്തകനായ പാറാല്‍ ആറ്റുകുളങ്ങര അനിലിന്‍റെ വീടിനുനേര്‍ക്കും ബോംബേറുണ്ടായി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ നാലുബോംബുകള്‍ കണ്ടെടുത്തു. ഡിവൈഎസ് പി പ്രിന്‍സ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. ന്യൂമാഹി പൊലീസ് അക്രമസംഭവങ്ങളില്‍ മൂന്നുകേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സ്ഥിരമായി ബിജെപി സിപിഎം സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് പാറാല്‍ നങ്ങാറത്തുപീടിക പ്രദേശം. പ്രാദേശിക തലത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചിട്ടില്ല. അക്രമം വ്യാപിക്കാതിരിക്കാനാണ് പൊലീസ് ശ്രമം.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :