നാഗ്പൂരിൽ മലയാളിയുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചകേസിൽ അറസ്റ്റിലായ ഭാര്യയുടെ റിമാന്‍ഡ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കായംകുളംസ്വദേശി നിതിൻനായരെ നാഗ്പൂരിലെ വീടിനുള്ളിൽ മരിച്ചനിലയിൽകണ്ടെത്തുകയായിരുന്നു. തലയിടിച്ച് വീണതാണ് മരണകാരണമെന്ന് ആദ്യം സ്വാതി പറഞ്ഞെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് സ്വാതി അറസ്റ്റിലായത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Advertisement