വൈക്കം വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച. മുപ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പുലർച്ചെ പത്രവിതരണത്തിനെത്തിയ ക്ഷേത്രോപദേശ സമിതി അംഗമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. വൈക്കം നഗരത്തിലെ ഉൾപ്രദേശങ്ങളിലും ഇന്നലെവ്യാപകമായ മോഷണ ശ്രമങ്ങൾ ഉണ്ടായി.
Advertisement