ഒരുകോടിയിലേറെ രൂപ മൂല്യമുള്ള നിരോധിച്ച നോട്ടുകളുമായി അഞ്ചുപേര്‍ ഹൈദാരാബാദില്‍ പിടിയിലായി. പുതിയ നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. ആറ് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു
നിരോധിച്ച ആയിരത്തിന്റേയേും അഞ്ഞൂറിന്റേയും നോട്ടുകളാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. പഴയനോട്ടുകള്‍ മാറ്റിയെടുക്കാനായി ഹൈദരാബാദിലെത്തിയ രണ്ട് വ്യത്യസ്ത സംഘങ്ങളിലെ അംഗങ്ങളാണിവര്‍. രണ്ട് പേരുടെ ആദ്യസംഘത്തില്‍ നിന്ന് 71 ലക്ഷം രൂപയുടെ നോട്ടും മൂന്ന് പേരുടെ മറ്റൊരു സംഘത്തില്‍ നിന്ന് 44 ലക്ഷം രൂപയുടെ പഴയ നോട്ടും ഹൈദരാബാദ് പൊലിസ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിച്ചതാണ് പണമെന്നാണ് ഇവരുടെ മൊഴി.
നല്കുന്ന പഴയ നോട്ടിന്റെ പത്ത് ശതമാനം മൂല്യം തിരികെ നല്‍കാമെന്നാണ് വാഗ്ദാനം. പുതിയ നോട്ടു നല്കുന്ന സംഘം ഇവര്‍ക്ക് 30 ശതമാനം തുക നല്‍കുന്നതാണ് ഇവരുടെ രീതിയെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ലിംബാ റെഡ്ഡി പറഞ്ഞു. ആദ്യ സംഘം ഗാന്ധിനഗറില്‍ നിന്നും മറ്റുമൂന്ന് പേര് പുണെയില്‍ നിന്നുമാണ് നോട്ടുമാറ്റിയെടുക്കാനായി ഹൈദരാബാദിലെത്തിയത്.