ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 23വയസ്സുകാരിയായ സോഫ്റ്റവെയര്‍ എഞ്ചിനിയറെ യുവാവ് വെടിവച്ചു കൊന്നു. പെണ്‍ട്ടിയുടെ കാമുകനാണ് കൊലയാളിയെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടി താമസിച്ചിരുന്ന ഫ്ലാറ്റിന് താഴെവച്ചായിരുന്നു അരുംകൊല.
അഞ്ജലി റാത്തോര്‍ എന്ന 23കാരിയാണ് നോയിഡയിലെ ശതാബ്ദി വിഹാറിലുള്ള ഫ്ലാറ്റിന് മുറ്റത്തുവച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ആറു സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ലാറ്റില്‍ താമസിക്കുന്ന അഞ്ജലിയെ കൃത്യം ചെയ്ത യുവാവ് ഫോണില്‍ വിളിച്ച് താഴത്തെ നിലയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ തര്ക്കമുണ്ടാവുകയു യുവാവ് അഞ്ജലിയുടെ തലയ്ക്ക് പിന്നില്‍ വെടിവയ്ക്കുകയുമായിരുന്നു. ഇരുവരും സംസാരിക്കുന്നതിന്റേയും വെടിയുതിര്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വെടിവച്ചശേഷവും സംഭവം മറ്റാരും അറിഞ്ഞില്ല. പിന്നീട് കൂടെ താമസിക്കുന്ന സുഹൃത്തുക്കളിലൊരാള്‍ പുറത്തേക്കിറങ്ങിയപ്പോഴാണ് അഞ്ജലി രക്തം വാര്‍ന്നു കിട്ടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ കാമുകനാണ് അക്രമിയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. സിസിടിവി ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.