മലപ്പുറം വണ്ടൂരില്‍ മള്‍ട്ടി ലെവല്‍ മാര്കറ്റിങ്ങ സംരഭകരുടെ യോഗം പോലീസെത്തി നിര്‍ത്തി വെപ്പിച്ചു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെതിരെ വ്യാപകമായ പരാതികളുള്ള സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ട് യോഗം നിര്‍ത്തിയത്.
വണ്ടൂരില്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് മതിയായ രേഖകള്‍ ഹാജരാക്കത്തിനെ തുടര്‍ന്ന് എസ്.ഐ പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തടഞ്ഞത്.മണി ചെയിന്‍ മാര്കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. തങ്ങള്‍ നിയമപരമായും,അംഗീകൃത തൊഴില്‍ സംഘടനകളുടെ അംഗങ്ങളുമായാണ് ബിസിനസ് നടത്തുന്നതെന്നും,നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നും ഇവര്‍ പറഞ്ഞെങ്കിലും,മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ലെന്ന് എസ്.ഐ പി.ചന്ദ്രന് പറഞ്ഞു.
വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ യോഗം നിര്ത്തിവെപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം പേര് യോഗത്തിനെത്തിയിരുന്നു.സംഭവത്തില്‍ രേഖകള്‍ പരിശോധിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എസ്.ഐ പറഞ്ഞു