E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തഹസീല്‍ദാര്‍ പിടികൂടിയ മണ്ണുമാന്തി യന്ത്രം ഉടമക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡേറ്റാ ബാങ്കില്‍പ്പെട്ട സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ തഹസീല്‍ദാര്‍ പിടികൂടിയ മണ്ണുമാന്തി യന്ത്രം ഉടമക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്. കുട്ടനാട് തഹസീല്‍ദാര്‍ പത്തുമാസം മുമ്പ് പിടിച്ചെടുത്ത വാഹനമാണ് കോടതിയിലൂടെ ഉടമ തിരിച്ചു പിടിച്ചത്. 'ഡേറ്റാ ബാങ്കില്‍പ്പെട്ടത്' എന്ന് തെറ്റാതെ എഴുതാന്‍ കുട്ടനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്ന് വേണമെങ്കിലും ഈ സംഭവത്തെ പറയാം 

കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് കൃഷിഭവന് കീഴിലുള്ള സ്വകാര്യ ട്രസ്റ്റിന്‍റെ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 2016 സെപ്റ്റംബറില്‍ ഈ മണ്ണുമാന്തി യന്ത്രം തഹസീല്‍ദാര്‍ പിടിച്ചെടുത്തത്. കുന്നന്താനം സ്വദേശി ബിനീഷ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. ഡേറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു ഉദ്യോസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. 2013 ലും സമാന രീതിയില്‍ ഇവിടെനിന്ന് മറ്റൊരു വാഹനം പിടിച്ചെടുത്തിരുന്നു. 

ഡേറ്റാബാങ്കെന്ന് അന്നും ഉദ്യോഗസ്ഥര്‍ വിധിയെഴുതി. എന്നാല്‍ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥലം നിയന്ത്രണങ്ങളില്‍ പെടുന്നതല്ലെന്ന് കണ്ടെത്തുകയും വാഹനം വിട്ടുനല്‍കുകയും ചെയ്തു. മൂന്നുവര്‍ഷത്തിനു ശേഷവും തിരക്കഥ ആവര്‍ത്തിച്ചപ്പോഴാണ് ഉടമ കോടതിയെ സമീപിച്ചത്. ആലപ്പുഴ ജില്ലാ കോടതിയുടെ ഉത്തരവനുസരിച്ച് കുട്ടനാട് തഹസീല്‍ദാര്‍ ഓഫീസിനുമുന്നില്‍ കിടന്ന മണ്ണുമാന്തിയന്ത്രം വിട്ടുകൊടുത്തു 

കൈക്കൂലി നല്‍കാത്തതിന്‍റെ പക ഉദ്യോഗസ്ഥര്‍ തീര്‍ത്തതാണെന്നാണ് ഉയരുന്ന ആരോപണം . ഡേറ്റാ ബാങ്കില്‍പ്പെട്ടതല്ല എന്ന് എഴുതിയപ്പോള്‍ പിശക് പറ്റി ഡേറ്റാ ബാങ്കില്‍പ്പെട്ടത് എന്നായെന്നാണ് 2013 ല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. മൂന്നുവര്‍ഷത്തിനിപ്പുറവും അടുത്ത കേസിലും ഇതേ ഡയലോഗ് ഒരു മാറ്റവുമില്ലാതെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. പത്തുമാസം മഴയും വെയിലും കൊണ്ട് ഓടാതെ കിടന്ന വാഹനം ഏറെ പണിപ്പെട്ടാണ് ബിനീഷ് സ്റ്റാര്‍ട്ടാക്കിയത്. മണ്ണുമാന്തിയന്ത്രം വാങ്ങാന്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ട് മാസങ്ങളായി. ഡേറ്റാബാങ്കില്‍പ്പെട്ടത് എന്ന് തെറ്റാതെ എഴുതാന്‍ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :