മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദനം. മര്‍ദനമേറ്റ മലപ്പുറം സ്വദേശി സൂരജിന്റെ വലതു കണ്ണിന് ഗുരുതരമായി പരുക്കേറ്റു. എയറോസ്പേസ് വിഭാഗത്തിലെ പിഎച്ച്്്ഡി വിദ്യാര്‍ഥിയാണ് സൂരജ്. ഉത്തരേന്ത്യക്കാരായ മനീഷ് കുമാറും സംഘവുമാണ് മര്‍ദിച്ചതെന്ന് സഹപാഠികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കോട്ടൂര്‍പുരം പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിനെതിരെ ഞായറാഴ്ച്ച രാത്രിയാണ് ഐഐടി ക്യാംപസില്‍ സൂരജടക്കമുള്ള വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ആശുപത്രിയില്‍ ചികില്സയിലിരിയ്ക്കെ അക്രമി സംഘം വധഭീഷണി മുഴക്കിയതായും വിദ്യാര്‍ഥികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement