ഗുജറാത്തില്‍ അസാധുവാക്കിയ ഒരുകോടിരൂപയുടെ നോട്ടുകളുമായി നാലുപേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. സംഘം സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
ബറൂച്ച് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വിവരം കിട്ടിയതോടെ പൊലീസ് വാഹന പരിശോധനടുതങ്ങി. താല്‍ക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ചായിരുന്നു പരിശോദന. പരിശോധനക്കിടെ പണവുമായെത്തിയ എസ്യുവി പിടികൂടി. കാറില്‍ നിന്നാണ് ഒരു കോടി രൂപ കണ്ടെടുത്തത്. പഴയ 500ന്റെയും 100ത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. നാലുപേര്‍ അറസ്റ്റിലായി. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷമം തുടങ്ങി. നോട്ട് മാറാനുള്ള സമയം കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപയുട അസാധുനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. അസാധുനോട്ടുകള്‍ എന്ത് ചെയ്യാനായിരുന്നു ലക്ഷ്യമെന്ന് വ്യക്തമല്ല.