മേഘാലയയില്‍ മോഷണം നടത്തി മുങ്ങിയ അസംകാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. കളമശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്ത് മേഘാലയ പൊലീസിന് കൈമാറിയത്. ഇവര്‍ക്ക് ബോഡോ തീവ്രവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
മേഘാലയയിലെ ജൊവൈ ജില്ലയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടര ലക്ഷം രൂപയും,രണ്ട് മൊബൈല്‍ ഫോണും കവര്‍ന്ന് നാടുവിട്ടവരാണ് ഇവര്‍ ഇരുവരും. ഇരുപത്തിയാറു വയസുകാരന് ബീപുള് ഡൈമാറിയും,ഇരുപത്തിയേഴുകാരന് റോഹ്്ഗു റാംചിയറിയും. അസംകാരായ ഇരുവരും കേരളത്തിലുണ്ടെന്ന വിവരം മേഘാലയ പൊലീസ് കൊച്ചി പൊലീസിന് കൈമാറി. കളമശേരിയിലെ ഒരു സ്വകാര്യ ഗോഡൗണില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ഇരുവരും അങ്ങിനെയാണ് പിടിയിലായത്.
എ.കെ.47 തോക്കുള്പ്പെെടയുളള ആയുധങ്ങളുമായാണ് ഇവര്‍ മോഷണം നടത്തിയത്. അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുളള ബോഡോ തീവ്രവാദികളുമായി ഇവര്‍ക്കു ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. കവര്‍ച്ചയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനു വേണ്ടിയുളള അന്വേഷണവും തുടരുകയാണ്.