കൊല്ലം കടയ്ക്കലില്‍ അയല്‍വാസിയെ വീട്ടില്‍ വിളിച്ചു വരുത്തി വെട്ടിക്കൊന്ന ശേഷം ദമ്പതികള്‍ ആത്മഹത്യചെയ്തു കടയ്ക്കല്‍ സ്വദേശി വിജയന്, ഭാര്യ ഇന്ദിര, ഇവരുടെ അയല്‍വാസി ബിജു എന്നിവരാണ് മരിച്ചത്. ഇവര്‍ക്കിടയില്‍ വസ്തു സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സയനെഡ് കഴിച്ചാണ് ദമ്പതികൾ മരിച്ചത്. വളരെ പെട്ടെന്നു ആരംഭിച്ച തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.
മരിച്ച ബിജുവിന്റെ മുഖത്ത് മുളകു വെളളം ഒഴിച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയത്. മുൻപ് ഒരു സ്വർണകടയിൽ പണിക്കു നിന്നിട്ടുണ്ട് വിജയൻ അവിടെ നിന്നാണ് സയനെഡ് സംഘടിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.