ഉത്തര്‍പ്രേദേശിലെ ബദയൂവില് സമാജ്വാദി പാര്‍ട്ടി നേതാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം. ഇരുകൂട്ടര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് എസ്.പി യൂത്ത് വിങ് ജില്ലാ നേതാവായ സ്വാല ചൗധരിക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവും ശക്തമായി. സ്വാലയെ മര്‍ദിച്ച എസ്.ഐ ലോകേന്ദ്ര സിങിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എസ്.ഐക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് സ്വാലയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്കി.
Advertisement