E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബേക്കറി പൂട്ടിക്കാൻ ‘കള്ളത്തരം’; നഗരസഭാ ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം നഗരസഭയിലെ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി ബേക്കറി ഉടമ. ബേക്കര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്യാസ് ഗ്രാന്റ് ബേക്കറിയില്‍ നിന്ന് പിടികൂടിയ കേക്കിനെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ റാക്കിലിരുന്ന കേക്ക് നിലത്ത് വലിച്ചിടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ബേക്കറി ഉടമ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം മോശം ഭക്ഷണസാധനം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോട്ടോ എടുക്കുന്നതിന് വേണ്ടിയാണ് നിലത്ത് വച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം. 

പഴയകിയ ഭക്ഷണ സാധനങ്ങള്‍ വ്യാപകമായി ഹോട്ടലുകളിലും മറ്റും വില്‍ക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഇതനുസരിച്ച് പഴകിയ ഭക്ഷണം പിടികൂടിയ അഞ്ച് ഹോട്ടലുകള്‍ക്കും ഒരു ബേക്കറിക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ബേക്കറിയില്‍ നിന്ന് പിടികൂടിയ കേക്കിനെ ചൊല്ലിയാണ് വിവാദം ഉണ്ടായിരിക്കുന്നത്. കേക്കില്‍ പൂപ്പല്‍ബാധ കണ്ടെത്തി എന്ന പേരിലാണ് നഗരസഭ ബേക്കറി ഉടമയ്ക്കെതിരെ പിഴ ചുമത്തിയത്. എന്നാല്‍ ശീതീകരണ സംവിധാനം ഉ‍ള്‍പ്പെടെ ക്രമീകരിച്ചിരുന്ന മുറിയില്‍ സൂക്ഷിച്ച കേക്ക് വലിച്ച് നിലത്തിട്ട ശേഷമാണ് നഗരസഭ ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ബേക്കറി ഉടമയുടെ ആരോപണം. 

സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്ന് ഉടമ പറയുന്നു. ദൃശ്യങ്ങളില്‍ കേക്ക് റാക്കില്‍ നിന്നുമെടുത്ത് നിലത്ത് വയ്ക്കുന്നതും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വ്യക്തമാണ്. മുറിക്കുള്ളില്‍ രണ്ടിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പകര്‍ന്നിരിക്കുന്നത്. 

സംഭവത്തില്‍ ബേക്കറി ഉടമ ജില്ലാ കലക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും പരാതി നല്‍കി. എന്നാല്‍ ഈ ആരോപണത്തെ നഗരസഭ നിഷേധിച്ചു. മോശം ഭക്ഷണസാധനം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോട്ടോ എടുക്കുന്നതിന് വേണ്ടിയാണ് നിലത്ത് വച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :