കൊല്ലം കാവനാട്ട് രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛന് ആത്മഹത്യചെയ്തു. കാവനാട് സ്വദേശി അനിലാണ് അഞ്ചും, രണ്ടും വയസുള്ള ആണ്മക്കളെ ബക്കറ്റിലെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു അനിലിന്റെ മൃതദേഹം. ഭാര്യ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. മാനസിക അസ്വാസ്ഥ്യമുളള അനില്‍ ചികില്‍സയിലായിരുന്നു. അനിലിന്റെ മാതാപിതാക്കളും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മുന്‍പും പലവട്ടം അനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
Advertisement