ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി സോണിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അയ്യങ്കാളി ജംഗ്ഷനുസമീപത്തെത്തിച്ച പ്രതികളെ നാട്ടുകാരും തിരിച്ചറിഞ്ഞു. കേസിലെ ഒന്നു രണ്ടും പ്രതികളെ കഴിഞ്ഞ ദിവസം അമ്പലപ്പുഴ കോടതി പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് സംഘം പാതിരപ്പള്ളി സ്വദേശിയും കോഴിക്കച്ചവടക്കാരനുമായിരുന്ന സോണിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഒന്‍പതാം തീയതി രാത്രിയായിരുന്നു സംഭവം. കേസിലെ മൂന്നു പ്രതികളെ പന്ത്രണ്ടാം തീയതിയോടെ പിടികൂടിയിരുന്നു. എന്നാല്‍ പ്രധാനികള്‍ ഒളിവില്‍പ്പോയി. ഒന്നും രണ്ടും പ്രതികളായ സാജന് നന്ദു എന്നിവര്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരാകാനുള്ള സാധ്യത മണത്തറിഞ്ഞ പൊലീസ് വലവിരിച്ചു. അറസ്റ്റിലായ ഇരുവരെയും കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
നന്ദുവും സാജനും നിരവധി ഗുണ്ടാ ആക്രമണക്കേസുകളിലെ പ്രതികളാണ്. ഇവര്‍ക്കൊപ്പമുള്ള ഷാരോണിനെ മര്‍ദിച്ചതിന് പകരം ചോദിക്കാന്‍ എത്തിയപ്പോള്‍ തമ്മില്‍ വഴക്കാകുകയും അഞ്ചംഗ സംഘം സോണിയെ മാരകമായി കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. രക്തം വാര്‍ന്നായിരുന്നു മരണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.