എറണാകുളം കളമശേരിയില്‍ ടാങ്കറിലെത്തിച്ച മാലിന്യം നടുറോഡില്‍ തളളാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മേഖലയില്‍ മാലിന്യം തളളുന്ന സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കിയത്.
മുന്സീര്,ആസിഫ്ജാക്സണ്. പശ്ചിമ കൊച്ചി സ്വദേശികളാണ് മൂവരും. കളമശേരി മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്്എംടിക്കു മുന്നില്‍ കക്കൂസ് മാലിന്യം തളളുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ഇവര്‍ മൂവരും നാട്ടുകാരുടെ പിടിയിലായിലാകുന്നത്.ആളുകളുടെ ശ്രദ്ധതിരിക്കാന്‍ തിരക്കുളള റോഡില്‍ ടാങ്കര്‍ ലോറി നിര്‍ത്തിയിട്ട ശേഷം വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നെന്ന വ്യാജേന മാലിന്യം റോഡരികിലേക്ക് തളളുകയായിരുന്നു.
പിടികൂടിയ മൂവരെയും നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. മാലിന്യവുമായെത്തിയ ലോറിയും പൊലീസ് കസ്റ്റിഡിയിലാണ്. നഗരത്തിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നുളള കക്കൂസ് മാലിന്യമാണ് ലോറിയിലുണ്ടായിരുന്നത്.