മലപ്പുറം വളാഞ്ചേരിയിൽ പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ബന്ധു പൊലീസിന്റെ പിടിയിലായി. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
വളാഞ്ചേരി വട്ടപ്പാറ സ്വദേശി മുഹമ്മദ് അലി എന്ന അലിബാവയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് ബന്ധുവായ മച്ചിഞ്ചേരി വീട്ടില്‍ മുഹമ്മദലി എന്ന അലിബാവ പീഡിപ്പിച്ചത്.പെണ്‍കുട്ടി രക്ഷതാക്കളോട് വിവരം പറഞ്ഞതിനെതുടര്‍ന്ന് ഇവര്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.ഒരു വര്‍ഷത്തോളം പീഡനം തുടര്‍ന്നു.വളാഞ്ചേരി സി.ഐ സുലൈമാനാണ് കേസന്വേഷണം നടത്തുന്നത്.പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസ്സെടുത്തു.ഇയാളെ കോടതിയില്‍ ഹാജരാക്കി.