E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ദുരഭിമാന കൊലയെന്ന് സംശയം: നവവധു മരിച്ച നിലയിൽ;ഭർത്താവിനെ കാണാനില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെലുങ്കാനയില്‍ പ്രണയവിവാഹിതയായ നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍. തെലങ്കാന സ്വദേശിനി സ്വാതിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ദുരഭിമാന കൊലയാണെന്ന് സംശയമുണ്ട്. ഭര്‍ത്താവ് അംബോജി നരേഷിനെ കാണിനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസി‍ല്‍ പരാതി നല്‍കി. കോളജ് കാലത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 25നാണ് സ്വാതിയും അംബോദി നരേഷും തമ്മില്‍ വിവാഹിതരായത്. താഴ്ന്ന ജാതിക്കാരനായ നരേഷിനുമായുള്ള ബന്ധത്തെ സ്വാതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പിനെ മറികടന്ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. പിന്നീട് ഇരുവരും മുംബൈയിലായിരുന്നു ഇരുവരുടെയും താമസം. 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വാതിയുടെ പിതാവ് ഇരുവരെയും തെലങ്കാനയിലെ ബോംഗിറിലെ വീട്ടിലേയ്ക്ക് വിളിച്ചു. നാട്ടിലെത്തിയപ്പോള്‍ സ്വാതിയെ ബലം പ്രയോഗിച്ച് കൂട്ടികൊണ്ടുപോയി. അതിനുശേഷമാണ് നരേഷിനെ കാണാതായത്. ഈ സംഭവത്തിന് ശേഷം നരേഷിന്റെ പിതാവ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. മൂന്നുദിവസത്തിനകം സ്വാതിയെ കോടതിയില്‍ കൊണ്ടുവരാന്‍ ഹൈദരാബാദ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്വാതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

എന്നാല്‍ സ്വാതിയുടേത് അത്മഹത്യ അല്ല എന്ന് സംശയിക്കുന്നതായി നരേഷിന്റെ പിതാവ് പറയുന്നു. പോസ്റ്റുമോര്‍ട്ടം, വിഡിയോയില്‍ ചിത്രീകരിക്കണമെന്നും നരേഷിന്റെ പിതാവ് ആവശ്യപ്പെട്ടു. നരേഷിനെ കാണാതായതിന് ശേഷം ടൊയ്്്ലറ്റ് ക്ലീനര്‍ കുടിച്ചനിലയില്‍ കണ്ടെത്തിയ സ്വാതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ചികില്‍സയ്ക്ക് ശേഷം വീട്ടിലേയ്ക്ക പറഞ്ഞയച്ചു. വീട്ടിലെത്തി മണിക്കൂറുകള്‍ക്കകമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സ്വാതിയുടെ ബന്ധുക്കള്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :