E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പയ്യന്നൂരിലെ കൊലപാതകം രാഷ്ട്രീയമായി മുതലെടുക്കാന്‍ ലക്ഷ്യമിട്ട് ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂര്‍ പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്‍റെ കൊലപാതകം രാഷ്ട്രീയമായി മുതലെടുക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി ജില്ലയിലേക്ക് കേന്ദ്രനേതാക്കളെ ഇറക്കുന്നു. ബിജുവിന്‍റെ കൊലപാതകസംഘത്തിലുണ്ടായിരുന്നവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമായതോടെ പാര്‍ട്ടിയും ഇവരെ തള്ളിപ്പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ധനരാജിന്‍റെ കൊലപാതകത്തിന്‍റെ പ്രതികാരം മാത്രമായി കേസ് അവസാനിപ്പിക്കാതെ ഗൂഢാലോചനയും വെളിച്ചത്തുകൊണ്ടുവരണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം 

കണ്ണൂര്‍ പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവധക്കേസില്‍ പ്രതികള്‍ക്കുള്ള രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഡിവൈഎഫ് ഐ നേതാവ് ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് ബിജുവിന്‍റെ കൊലപാതകമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പ്രദേശത്ത് യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള രാമന്തളി ആര്‍ എസ്.എസ് കാര്യവാഹക് ബിജുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന ആന്വേഷിക്കണമെന്നാണ് ബിജെപിയുടേയും ആര്‍ എസ് എസിന്‍റേയും ആവശ്യം.

ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരം മാത്രമാണെങ്കില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാത്ത പന്ത്രണ്ടാം പ്രതിയായ ബിജുവിനെ കൊലപ്പെടുത്താന്‍ തിരഞ്ഞെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ബിജു കൊലക്കേസില്‍ പ്രതികള്‍ സിപിഎം കാരായാല്‍ അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു. ഏഴംഗസംഘത്തിലെ അവശേഷിക്കുന്ന അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. അതിന് തടയിടാനാണ് കേന്ദ്രനേതാക്കളെ ജില്ലയിലെത്തിച്ച് സിപിഎമ്മിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്ന് ബിജുവിന്‍റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :