കണ്ണൂര്‍ തലശേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊന്നു. ചിറക്കര സ്വദേശി സന്ദീപാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ പ്രതി കോഴിക്കോട് സ്വദേശി പ്രേമരാജിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
രാവിലെ എട്ടുമണിയോടെയാണ് സന്ദീപിന്റെ വീട്ടിലെത്തിയ പ്രേമരാജന്‍ സന്ദീപിനെവെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബത്തിലെ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പ്രേമരാജനും സന്ദീപുമായി നാളുകളായി വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ വീട്ടിലെത്തിയ പ്രേമരാജന്‍ സന്ദീപുമായി സ്വത്തിനെ ചൊല്ലി വഴക്കുണ്ടാക്കി. തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തിഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിനെ കുത്തിയശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രേമരാജനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
റോഡില്‍ രക്തം വാര്‍ന്നു കിടന്ന സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പു തന്നെ മരണം സംഭവിച്ചിരുന്നു. തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ സംസ്കരിച്ചു.പ്രേമരാജനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്യേശ്യമില്ലായിരുന്നെന്നും ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രേമരാജന്‍ പൊലീസിന് മൊഴി നല്കി. തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രേമരാജനെ റിമാന്‍ഡ് ചെയ്തു.