E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പയ്യന്നൂർ വധക്കേസ്: പ്രതികൾക്കായി പ്രത്യേകഅന്വേഷണസംഘം ശ്രമം ഊര്‍ജിതമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂര്‍ പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്‍റെ കൊലപാതകികളെ പിടികൂടാന്‍ പ്രത്യേകഅന്വേഷണസംഘം ശ്രമം ഊര്‍ജിതമാക്കി. കേസില്‍ പ്രതിചേര്‍ത്ത ഏഴു സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആംബുലന്‍സ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പണിമുടക്കും. 

പഴയങ്ങാടിയില്‍ നിന്ന് ബൈക്കില്‍ സുഹൃത്ത് രാജേഷിനൊപ്പം വരുമ്പോഴായിരുന്നു ബിജു ആക്രമിക്കപ്പെട്ടത്. അക്രമികളെ കണ്ട് ഒാടിരക്ഷപെട്ട രാജേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടാല്‍ തിരിച്ചറിയാവുന്ന ഏഴുസിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടത്തുന്ന തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ ടവര്‍ലൊക്കേഷനുകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.വിശദമായി രാജേഷിന്‍റെ മൊഴിയെടുക്കും. 

ധനരാജിന്‍റെ കൊലപാതകത്തിലുള്ള പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുക്കാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ടൗണിലെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഘര്‍ഷം പ്രദേശത്ത് പടരാതിരിക്കാന്‍ കനത്തപൊലീസ് സന്നാഹമാണ് പയ്യന്നൂര്‍ ,പഴയങ്ങാടി മേഖലകളില്‍ ക്യാംപ് ചെയ്യുന്നത്.ഒരു വര്‍ഷത്തിനിടെ എട്ടുരാഷ്ട്രീയകൊലപാതകങ്ങള്‍ അരങ്ങേറിയ കണ്ണൂരില്‍ അടുത്തത് തടയാനാണ് പൊലീസ് ശ്രമം. തലശേരി മേഖലയിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ഹര്‍ത്താലിനിടെ പരിയാരം മെഡിക്കല്‍ കോളജിലെത്തിയ പയ്യന്നൂര്‍ സഹകരണആശുപത്രിയുടെ ആംബുലന്‍സ് ആര്‍എസ് എസ് പ്രവര്‍ത്തകര്‍ പൂച്ചെട്ടി എറിഞ്ഞ് തകര്‍ത്തിരുന്നു. 

ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച ഒാള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തു.ജില്ലയിലെ എണ്ണൂറിലധികം ആംബുലന്‍സുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെങ്കിലും അത്യാവശ്യസര്‍വീസുകള്‍ക്ക് ആംബുലന്‍സ് ഒാടിക്കുമെന്നും ഡ്രൈവര്‍മാര്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :