സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് അധോലോകത്തിന്റെ ഭീഷണി. അധോലോക നായകനായ ഹാജി മസ്താനായി അഭിനയിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഹാജി മസ്താന്റെ ദത്തു പുത്രന് രജനികാന്തിന് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് രജനികാന്തോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.
കബാലിയ്ക്ക് ശേഷം പാ. രഞ്ജിത്തും രജനികാന്തും ഒന്നിയ്ക്കുന്ന സിനിമയില്‍ അധോലോക നായകന് ഹാജി മസ്താനായി അഭിനയിയ്്ക്കാന് തയ്യാറെടുക്കുന്നതിനിടെയാണ് സൂപ്പര്‍സ്റ്റാറിന് ഭീഷണി സന്ദേശമെത്തിയത്. ഹാജി മസ്താനെ അധോലോക നായകനായി ചിത്രീകരിച്ചാല്‍ അതിന്റെ ഭവിഷത്ത് അനുഭവിയ്ക്കേണ്ടി വരുമെന്നാണ് ദത്തുപുത്രന് സുന്ദര്‍ശേഖറിന്റെ ഭീഷണി. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് രജനികാന്തിന് സുന്ദര്‍ ശേഖര്‍ വക്കീല്‍ നോട്ടീസ് അയച്ചു. പിതാവിനെ കള്ളക്കടത്തുകാരനും അധോലോക നായകനുമായി ചിത്രീകരിയ്ക്കാനുള്ള ശ്രമം ഒരു തരത്തിലും അംഗീകരിയ്ക്കാനാകില്ല.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു തവണ പോലും ഹാജി മസ്താന് ശിക്ഷിയ്ക്കപ്പെട്ടിട്ടില്ലെന്നും ശേഖര്‍ പറയുന്നു. 1995ല്‍ മരണമടഞ്ഞ ഹാജി മസ്താന് തമിഴ്നാട് രാമനാഥപുരം സ്വദേശിയാണ്. എഴുപതുകളില്‍ മുംബൈയിലേയ്ക്ക് ചേക്കേറിയ ഹാജി മസ്താന് കള്ളക്കടത്തിലൂടെയും റിയല്‍ എസ്റ്റേറ്റിലൂടെയുമാണ് വളര്‍ന്നത്. എന്നാല്‍ സുന്ദര്‍ ശേഖറിന്റെ ഭീഷണിയെക്കുറിച്ച് രജനികാന്തോ സിനിമയുടെ അണിയറപ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.