തിരുവനന്തപുരത്ത് എൽ.എസ്.ഡി സ്റ്റാമ്പുമായി മൂന്നുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. നൂറിലേറെ എൽ.എസ്.ഡി സ്റ്റാമ്പുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്തുനിന്നുമാണ് മൂന്നംഗസംഘത്തെ പിടികൂടിയത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വൈശാഖ്, ആര്യനാട് സ്വദേശി ആകാശ്, വഞ്ചിയൂര്‍ സ്വദേശി വൈശാഖ് എന്നിവരാണ് പിടിയിലായത്. എൽ.എസ്.ഡി എന്ന പേരിൽ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരിവസ്തു എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
സൈക്കഡലിക് പാർട്ടി എന്നപേരിൽ എൽ.എസ്.ഡി സ്റ്റാമ്പ് വിൽപനക്കാർ തന്നെ നടത്തുന്ന പാർട്ടികളിലാണ് ഇവയുടെ ഉപയോഗം കൂടുതലും. ഫെയ്സ് ബുക്ക്, വാട്സ് ആപ് ഗ്രൂപ്പുകള്‍ വിഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. നൂറിലേറെ എൽ.എസ്.ഡി സ്റ്റാമ്പുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ബംഗലൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ തലസ്ഥാനത്ത് എത്തുന്നത്.