കോഴിക്കോട് നൻമണ്ടയിൽ സി.പി.എം പഞ്ചായത്തംഗം ബലംപ്രയോഗിച്ച് സ്ഥലം കയ്യേറിയെന്ന് പ്രവാസി വനിതയുടെ പരാതി. ചോദ്യംചെയ്തപ്പോൾ, ഫോണിലൂടെ ഭീഷണി മുഴക്കി. ബാലുശേരി പൊലീസിൽ പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ല.
കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ സി.പി.എം. പഞ്ചായത്തംഗത്തിന് എതിരെയാണ് പരാതി. ഗൾഫിൽ എൻജിനീയറായ കോഴിക്കോട് മലാപറമ്പ് സ്വദേശി സിന്ദുവാണ് ബാലുശേരി പൊലീസിന് പരാതി നൽകിയത്. നൻമണ്ടയിലെ സ്വന്തം ഭൂമി റോഡിനു വീതി കൂട്ടാൻ വേണ്ടി ബലംപ്രയോഗിച്ച് നികത്തിയെന്നാണ് പരാതി. അനുമതി വാങ്ങാൻ ഭൂമി ഏറ്റെടുത്തതിനെ ചോദ്യംചെയ്തപ്പോൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. അസഭ്യമായി സംസാരിച്ചെന്ന് കാട്ടി പഞ്ചായത്തംഗത്തിന് എതിരെ ബാലുശേരി പൊലീസിന് പരാതി നൽകി. പക്ഷേ, സി.പി.എമ്മിന്റെ സ്വാധീനത്തിന് വഴങ്ങി നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
ഗൾഫിൽ എൻജീനിയറാണ് പരാതിക്കാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലെ ഉന്നതർക്കും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകി. എന്നാൽ, പരാതി ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും ഭീഷണിപ്പെടുത്തുകയാണെന്ന് ഇവർ പറയുന്നു.