ക്ഷേത്രമോഷ്ടാവിനെ പിടികൂടി പൊലീസില്‍ ഏല്പിച്ച വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്ന നാലംഗസംഘം കാസര്‍കോട്ട് അറസ്റ്റില്‍. മോഷ്ടാവ് ഉള്‍പ്പെടെയാണ് കാസർകോട് കുമ്പളെ പെർമുദയിൽ പിടിയിലായത്.
പെർമുദയിലെ വ്യാപാരിയായ രാമകൃഷ്ണനെ കാറിലെത്തിയ സംഘം കഴിഞ്ഞ വ്യാഴാഴ്ച വെട്ടിക്കൊന്ന കേസില്‍ മുഗു ക്ഷേത്രഭണ്ഡാര കവര്‍ച്ച കേസിലെപ്രതി ചെങ്കള സ്വദേശി ഉമ്മർ ഫാറൂഖ്, അഷ്റഫ്, ബോവിക്കാനം സ്വദേശി അബ്ദുൾ ആരിഫ്, പൊവ്വൽ സ്വദേശി നൗഷാദ് ഷെയ്്ക് എന്നിവരാണ് പിടിയിലായത്.
രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്ഷേത്രമോഷണത്തിനിടെ ഉമ്മര്‍ ഫാറൂഖിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്പിച്ചത്. ബാക്കി
മൂന്നുപേരെ പണവും വീടും വാഗ്ദാനം നൽകിയാണ് ഉമ്മർഫാറൂഖ് കൂടെകൂട്ടിയത്.
കൊല കഴിഞ്ഞ് ചിക്കമംഗളുരു , ഹുബ്ലി, ഹൈദരാബാദ്, എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ തിരികെ നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. നാലുപേരും കവർച്ചയടക്കം നിരവധി കേസുകളിൽ പ്രതികളാണ്.