തിരുവനന്തപുരം വിഴിഞ്ഞത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. വെയിറ്റിങ് ഷെഡിൽ ഇരിക്കുകയായിരുന്ന യുവാക്കളെ ബൈക്കിലെത്തിയ സംഘം കഴിഞ്ഞദിവസമാണ് ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിഴിഞ്ഞം പയറ്റുവിള സ്വദേശി ബിജുവാണ് മരിച്ചത്. ആക്രമണത്തിൽ ബിജുവന്റെ അടിവയറിന് മാരകമായി മുറിവേറ്റിരുന്നു. രണ്ട് കാൽപ്പാദങ്ങളും ഒരു കൈയ്യും അറ്റുപോയി. ചൊവ്വാഴ്ച്ചയായിരുന്നു ബൈക്കിലെത്തിയ ഒൻപതംഗസംഘം ബിജുവിനേയും സുഹൃത്തുക്കളേയും ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ പൊലീസ് പിടിയിലായി. പയറ്റുവിള സ്വദേശികളായ ബിനു, മനോജ്, രാഹുൽ, ദീപു, മണികണ്ഠൻ, ശ്രീജിത് ,ഉണ്ണി, എന്നിവരാണ് പിടിയിലായത്. മണലൂറ്റുമായി ബന്ധപ്പെട്ടുള്ള തർക്കമായിരുന്നു ആക്രമണത്തിന് കാരണം.