ഒറ്റപ്പാലത്ത് പൊലീസ് സ്റ്റേഷന് സമീപം ആഭരണ കവർച്ചയും ബൈക്ക് മോഷണവും. സ്വകാര്യ ലോഡ്ജിൽ പ്രവർത്തിക്കുന്ന രണ്ട് ആഭരണക്കടകളിൽ നിന്നായി മുപ്പത്തിഅയ്യായിരം രൂപയുടെ സ്വർണവും വെള്ളിയുമാണ് കവർന്നത്. വേങ്ങശേരി സ്വദേശി കൃഷ്ണപ്രസാദിന്റ കടയിൽ നിന്നു പൊടി രൂപത്തിലുള്ള അരപ്പവൻ സ്വർണവും ഒറ്റപ്പാലത്തു താമസക്കിക്കുന്ന ഹേമന്ദ് സേട്ടുവിന്റെ സ്ഥാപനത്തിൽ നിന്ന് ഇരുപതിനായിരം രൂപ വിലമതിക്കുന്ന വെള്ളിയും ഒരു ഗ്രാം സ്വർണവും ആയിരം രൂപയുമാണ് കവർന്നത്. സമീപത്തെ അഭിഭാഷകന്റെ ഓഫിസ് മുറിയിൽ കവർച്ചാ ശ്രമവും നടന്നു. കുന്നത്ത് മഠത്തിൽ സതീഷിന്റെ ബൈക്കാണ് മോഷണം പോയത്.
Advertisement