തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനെ വെട്ടിപരുക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.ആറാലുംമൂട് സ്വദേശി അരുൺമോഹനാണ് പിടിയിലായത്.രണ്ടുമാസം മുമ്പ് മൂന്ന് അംഗസംഘം ബൈക്കിലെത്തിയാണ് ആക്രമണം നടത്തി സ്വർണം കവർന്നത്
കഴിഞ്ഞ മാർച്ച് 25 നായിരുന്നു സംഭവം നടന്നത്.മാലപൊട്ടിച്ചോടാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ബൈക്കിലെത്തിയ സംഘം റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും നെയ്യാറ്റിൻകര പത്താംങ്കല്ല് സ്വദേശിയുമായ രവികുമാറിനെ വെട്ടി പരുക്കേൽപ്പിച്ചത്.തോളെല്ലിന് ഗുരുതരമായി പരുക്കേറ്റ രവികുമാറിനെ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്ന മാതാവിനെ കാണാനെത്തുമ്പോഴാണ് പ്രതി പിടിയിലായത്.
പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിൽ രണ്ടുപേർ ഇനിയും പിടിയിലാകാനുണ്ട്.