E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വീടാക്രമിച്ച് വാഹനങ്ങള്‍ തകര്‍ത്ത കേസ് : മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയത്ത് വീടാക്രമിച്ച് വാഹനങ്ങള്‍ തകര്‍ത്ത കേസില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവടക്കം 12 പേര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. 

മൂന്നാര്‍ സ്വദേശി ജെയിന്‍ രാജ്, പയ്യന്നൂര്‍ സ്വദേശി പ്രിന്‍സ് ആന്‍റണി, കുറിച്ചി സ്വദേശി സിനു ഷിങ്കോഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നാട്ടകം ഗവണ്‍മെന്‍റ് കോളജിലെ വിദ്യാര്‍ഥികളാണ്. 12 പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപത്തെ സുകുവിന്‍റെ വീടാണ് സംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന് മുന്നില്‍ സംശയകരമായി പാര്‍ക്ക് ചെയ്ത വാഹനത്തിലുളളവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അക്രമം. എസ്എഫ്ഐ നേതാവ് റിജേഷ് ഞാനാരാണെന്നറിയാമോ എന്ന് ചോദിച്ചാണ് അക്രമം തുടങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. ആദ്യ അക്രമത്തിന് ശേഷം പതിനഞ്ച് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായെത്തി വീടാക്രമിച്ചു. ചെടിച്ചട്ടികളും കാറും ബൈക്കുകളും തല്ലിത്തകര്‍ത്തു. സുകുവിന്റെ ഭാര്യയും മക്കളും തൊട്ടടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. കേസിലെ പ്രതികളായ റിജേഷ് ബാബുവും, മണിക്കുട്ടനും അക്രമത്തിനിരയായ സുകുവിന്‍റെ അയല്‍വാസികളാണ്. മുഖ്യപ്രതിയായ റിജേഷ് കോട്ടയത്തെ കോളജുകളിലെ വിദ്യാര്‍ഥികളെ ഗുണ്ടകളായി ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ആരോപണം. 

കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനം ആചരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :