കോളജുകളുടെയും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റും പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തു. രണ്ടുവര്‍ഷത്തിനിടെ സംഘം വിറ്റത് ഒന്നരലക്ഷം വ്യാജ വിദ്യാഭ്യാസ രേഖകള്‍.
പി എച്ച് ഡി, എം.ബി.ബി.എസ്, എന്‍ജിനീയറിങ്ങ് , ബി എ സര്‍ട്ടിഫിക്കറ്റുകളാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നിന്ന് പിടികൂടിയത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് വാങ്ങിയ 1,600 പേരുടെ വിവരങ്ങളും അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചു. രാജ്യത്തെ ഏത് സര്‍വകലാശാലയുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘം ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നു. അക്കൗണ്ടില്‍ പണമടച്ചാല്‍ രണ്ടുദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് രീതി. അഞ്ചുപേരെയും ഹെബ്ബാളില്‍ നിന്നാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ബെംഗളൂരുവില്‍ ആഡംബരജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്.
രണ്ടുവര്‍ഷത്തിനിടെ ഒന്നരലക്ഷം വ്യാജ രേഖകളാണ് സംഘം രാജ്യത്തുടനീളം നിര്‍മിച്ചു നല്‍കിയത്. 25,000 മുതല്‍ 60,000 രൂപവരെയാണ് ഈടാക്കുന്നത്. കര്‍ണാടക ഒാപ്പണ്‍ യുണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒാഫ് അലഹാബാദ് , മധുരൈ കാമരാജ് യൂണിവേഴ്സിറ്റി എന്നിവയുടെ മാര്‍ക് ഷീറ്റ് ടെംപ്ലേറ്റും കണ്ടെടുത്തു.