E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ദുബായില്‍ ജനങ്ങളുടെ ജീവന്‍ അപായപ്പെടുത്തും വിധം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായില്‍ ജനങ്ങളുടെ ജീവന്‍ അപായപ്പെടുത്തും വിധം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍. ഗതാഗത നിയമലംഘന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. യുഎഇയില്‍ ജൂലായ്‌ 15 മുതല്‍ നിലവില്‍ വരുന്ന പരിഷ്കരിച്ച ഫെഡറല്‍ ഗതാഗത നിയമത്തിനു പുറമെയാണ് ദുബായില്‍ ട്രാഫിക് കേസുകള്‍ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ കഴിയും വിധം നിയമംവരുന്നത്. കുറ്റം തെളിഞ്ഞാല്‍ തടവും 30,000 ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കും. 

ജനങ്ങളുടെ ജീവന് ഭീഷണിയാല്ലാത്ത നിയമലംഘനങ്ങള്‍ക്ക് തടവോ പിഴയോ മാത്രമായിരിക്കും ശിക്ഷ. ഇത്തരക്കാരുടെ ലൈസന്‍സ് നിശ്ചിത കാലത്തേക്ക് തടഞ്ഞു വയ്ക്കുകയും ചെയ്യും. അന്യരുടെ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിക്കുന്ന വ്യക്തിയെ ഒരു ദിവസത്തേക്കോ ഒരു മണിക്കൂര്‍ നേരത്തേക്കോ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ മുഹമ്മദ്‌ സൈഫ് അല്‍സഫീന്‍ വ്യക്തമാക്കി. നിയമലംഘനത്തിന്‍റെ ഗൌരവം കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രോസിക്യൂഷനിലേക്ക് കേസ് എത്തുന്നതിനു മുന്‍പ് അറസ്റ്റ് ചെയ്യാന്‍ നിയമം അനുവദിക്കുന്നത്തിലൂടെ കൂടുതല്‍ ട്രാഫിക് കേസുകള്‍ തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :