ഭാര്യയുടെ അറിവോടെ മദ്ധ്യവയസ്കന് അയല്വാല്വാസിയായ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവുമായി ബന്ധപെട്ട് ഇടുക്കി കരുണാപുരം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. കരുണാപുരം തുണ്ട്പുരയിടത്തില് കുഞ്ഞുമോന് എന്ന് വിളിയ്ക്കുന്ന 52 കാരനായ ഫിലിപ്പോസ,് ഇയാളുടെ ഭാര്യ ലൈസാമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അയല്‍വാസിയായ 16 വയസുള്ള പെണ്‍കുട്ടിയെ കുഞ്ഞുമോന് മാസങ്ങളായി പീഡിപ്പിച്ച് വരികയായിരുന്നു. പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടുകാരെ വിവരം അറിയിച്ചത്.
വീട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അയല്‍വാസിയായ കുഞ്ഞുമോന്റെ വീട്ടില്‍ കുട്ടി നിത്യ സന്ദര്ശകായിരുന്നു. പരിചയം മുതലെടുത്ത് ഭാര്യയുടെ സഹായത്തോടെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഭീഷണി പെടുത്തി പീഡനം തുടരുകയും ചെയ്തു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം കുഞ്ഞുമോനും ഭാര്യയും നേരത്തെ മനസിലാക്കിയിരുന്നു. വീട്ടുകാര്‍ അറിയുമ്പോള്‍ ഏതെങ്കിലും സുഹൃത്തിന്റെ പേര് പറയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി പോലിസിനോട് സത്യാവസ്ഥ തുറന്ന് പറയുകയായിരുന്നു.