വിദ്യാർഥിനികളുടെ അശ്ലീലദശ്യങ്ങൾ പകർത്തിയ അധ്യാപകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺകുമാറാണ് പിടിയിലായത്. ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനികളുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്
തിരുവന്തപുരം നന്ദൻകോട് വർഷങ്ങളായി ട്യൂഷനെടുക്കുന്നയാളാണ് പിടിയിലായ അരുൺകുമാർ.വീട്ടിലെത്തിയും ഇയാൾ ട്യൂഷനെടുക്കുമായിരുന്നു. അരുൺകുമാറിന്റെ സ്വഭാവത്തിൽ സംശയംതോന്നിയ വീട്ടമ്മ പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിച്ചു. തുടർന്ന് അരുൺകുമാറിന്റെ ഫോണും ലാപ്ടോപ്പും പരിശോധന നടത്തിയപ്പോഴാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസിന് ബോധ്യപ്പെട്ടത്. ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനികളുടെ അശ്ലീള ദൃശ്യങ്ങൾ വർഷങ്ങളായി പകർത്താറുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മ്യൂസിയം സി.ഐ ദിനിൽ ,എസ്.ഐ,കെ. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.