E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ജയലളിതയുടെ എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിൽ ദുരൂഹതയേറി വീണ്ടും മരണങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിൽ ദുരൂഹതയേറി വീണ്ടും മരണങ്ങൾ. കേസിലെ പ്രധാന പ്രതി കനകരാജ് സേലത്ത് അപകടത്തിൽ മരിച്ചു. മറ്റൊരു പ്രതിയായ കെവി സയനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാട് കണ്ണാടിയിലും അപകടത്തിൽപ്പെട്ടു. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം കാർ ചരക്കുലോറിയിൽ ഇടിച്ചുകയറ്റിയെന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലുളള സയനെ തമിഴ്നാടു പൊലീസ് കസ്റ്റഡിയിലെടുത്തു.

സാധാരണ അപകടമെന്നായിരുന്നു രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയവരുടെയും അഗ്നിശമനസേനയുടെയും ധാരണ. പൊലീസിന്റെ നിഗമനവും സമാനമായിരുന്നു. പുലർച്ചെ 5.45 നാണു ദേശീയപാത കണ്ണാടിയിൽ നിർത്തിയിട്ടിരുന്ന ചെറിയ കണ്ടെയ്നർ ലോറിക്കടിയിലേക്ക് കാർ ഇടിച്ചുകയറിയത്. വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിയതാകാം അപകടത്തിനു കാരണമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

കോയമ്പത്തൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് കാറിൽ വരികയായിരുന്ന കെ.വി.സയൻ, ഭാര്യ വിനുപ്രിയ, മകൾ നീതു എന്നിവരാണ് അപകടത്തിൽപെട്ടത്. വിനുപ്രിയയുടെ വീട് ഇരിങ്ങാലക്കുടയിലാണെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ കാറിന്റെ മുക്കാൽ ഭാഗവും ലോറിക്കടിയിലേക്ക് കയറിപ്പോയതിനാൽ രക്ഷാദൗത്യവും കഠിനമായി. അഗ്നിശമനസേനയും നാട്ടുകാരും പൊലീസും കൈമെയ് മറന്നു പ്രവർത്തിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. വിനുപ്രിയയും മകളും അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയിരുന്നു. വാഹനങ്ങളുടെ സ്പെയർ പാർട്സ് കയറ്റിയ കണ്ടെയ്നർ ലോറിക്കടിയിലേക്കാണ് കാർ പാഞ്ഞുകയറിയത്.

ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ലോറി പൊക്കുകയായിരുന്നു ആദ്യ നടപടി. കാർ ഉള്ളിലേക്ക് മടിങ്ങിയതിനാൽ യാത്രക്കാരെ പുറത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ചുമാറ്റി യാത്രക്കാരെ ഓരോരുത്തരെയായി പുറത്തെടുത്തു. സയനിൽ ജീവന്റെ മിടിപ്പുണ്ടായിരുന്നതിനാൽ അഗ്നിശമന സേനയുടെ വാഹനത്തിൽ ഉടനടി ജില്ലാ ആശുപത്രിയിലെത്തിച്ചു. വാഹനത്തിൽ നിന്നു ലഭിച്ച ആധാർ കാർഡിൽ നിന്നു വിലാസം ലഭിച്ചപ്പോഴാണ് പൊലീസ് അപകടം മണത്തത്.

ഊട്ടി കൊടനാട് എസ്റ്റേറ്റിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് ജില്ലയിലടക്കം പരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസിന്റെ സഹായവും തേടി. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ തമിഴ്നാടിന് പൊലീസിനു കൈമാറിയതോടെ വിവരം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീടാണ് സംഭവം പുറത്തറിഞ്ഞത്.

അപകടത്തിൽപെട്ടു മരിച്ചവരുടെ മൃതദേഹം ജില്ലാ ആശുപത്രി മോ‍ർച്ചറിയിലേക്ക് മാറ്റിയപ്പോഴും ആഴത്തിലുള്ള മുറിവുകൾ ശ്രദ്ധയിൽപെട്ടില്ല. പിന്നീട് നടത്തിയ പരിശോധയിലാണ് വിനുപ്രിയയുടെ കഴുത്തിലെ മുറിവു ശ്രദ്ധയിൽപെട്ടത്. അപകടത്തിൽ കാറിന്റെ ചില്ലുതട്ടിയുണ്ടായ മുറിവെന്നായിരുന്നു അപ്പോഴും കരുതിയത്.

മകൾ നീതുവിന്റെ കഴുത്തിലും മുറിവു കണ്ടെത്തിയതോടെ സംശയമായി. മുറിവുകളുടെ സമാനതയും ആശങ്ക വർധിച്ചു. ഇതോടെ എഎസ്പി ജി.പൂങ്കുഴലി, സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി എൻ.മുരളീധരൻ എന്നിവർ സ്ഥലത്തെത്തി മുറിവുകൾ പരിശോധിച്ചു. അപകടത്തിന്റെ രീതി സംബന്ധിച്ചും സംശയം ഉയർന്നു.

കഴുത്തിലെ ആഴത്തിലുള്ള മുറിവുകൾ സ്വാഭാവികമായി സംഭവിച്ചതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. അങ്ങനെയെങ്കിൽ വിനുപ്രിയയും മകൾ നീതുവും കാർ അപകടത്തിൽപെടുന്നതിനു മുൻപു തന്നെ മരിച്ചിരുന്നോ എന്ന സംശയവും ബലപ്പെട്ടു. കാറിലും പരിസരത്തും കാര്യമായ രക്തക്കറകൾ കണ്ടെത്തിയിട്ടില്ലെന്നതും ദുരൂഹതകൾ വർധിപ്പിക്കുന്നു. മുറിവു സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തമാകൂ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അപകടത്തിലും അസ്വഭാവിക ഉള്ളതായി പൊലീസ് സംശയിക്കുന്നു. ദേശീയപാതയുടെ അരികിലാണ് കണ്ടെയ്നർ ലോറി നിർത്തിയിട്ടിരുന്നത്. ഇവിടെ അപകടസാധ്യത തീരെ കുറവാണ്. ഈ സാഹചര്യത്തിൽ കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറ്റിയതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നിരീക്ഷണത്തിൽ കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ ചികിൽസയിലുളള സയന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

രാവിലെ എട്ടരയ്ക്കായിരുന്നു രണ്ടാമത്തെ അപകടം. തമിഴ്നാട്ടിലെ സേലം തലൈവാസലിൽ ഉണ്ടായ അപകടത്തില്‍ മുഖ്യപ്രതി കനകരാജാണ് മരിച്ചത്. ഇരുചക്രവാഹത്തില്‍ ബന്ധുവീട്ടിലേക്ക് പോകവെ കാറുമായി കൂട്ടിയിടിച്ചാണ് ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ കനകരാജിന്റെ മരണം. കഴിഞ്ഞ 24നാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ ഒാംബഹാദൂർ കൊല്ലപ്പെട്ടത്. കേസിൽ കനകരാജും സയനും ഉൾപ്പെടെയുളളർക്കായി തമിഴ്നാട് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അപകടങ്ങളും ദുരൂഹമരണവും. കവര്‍ച്ചയുടെ ആസൂത്രകന്‍ കനകരാജാണെന്ന് സംശയിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :