ഓസ്ട്രേലിയയില്‍ മലയാളിയെ വംശീയമായി ആക്രമിച്ച കൗമാരക്കാരില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. താസ്മാനിയയില്‍ ടാക്സി ഡ്രൈവറായ കോട്ടയം സ്വദേശി ലീ മാക്സിനെ ഒരു മാസം മുന്‍പാണ് ഒരുപറ്റം കൗമാരക്കാര്‍ ആക്രമിച്ചത്. ഹൊബാര്‍ട്ടിലെ മെക്ഡോണള്ഡ് റസ്റ്ററന്റില്വച്ചായിരുന്നു ആക്രമണം. റസ്റ്ററന്ഡിലെ ജീവനക്കാരനോട് കയര്ത്തുകൊണ്ടിരുന്ന ചെറുപ്പക്കാര്‍ ലീയെ കണ്ടത്തോടെ ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു.
പ്രതികളുടെ പേരുകളും ഫൊട്ടോകളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ലീ തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. മറ്റാരുടെ ഇവരുടെ ആക്രമണത്തിന് ഇരയാകാതിരിക്കാനാണ് ഇത്തരത്തിലൊരു കുറിപ്പിട്ടതെന്നും ലീ പറയുന്നു.