വീട്ടമ്മയുടെ സ്കൂട്ടറുകള് തീയിട്ടകേസില് മൂന്നുപേര്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ കൊടുത്തയാളടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ക്വട്ടേഷനിലേക്കെത്തിയത്.
വടക്കന്‍ പറവൂര്‍ സ്വദേശിനിയായ ഗീതയെന്ന വീട്ടമ്മയുടെ മൂന്ന് സ്കൂട്ടറുകള്‍ക്കാണ് എട്ടുമാസം മുന്‍പ് തീയിട്ടത്. സ്കൂട്ടരുകള് കത്തി നശിച്ചതിനൊപ്പം വീടിനും കേടുപാടുകള്‍ പറ്റി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ട സ്വദേശി 69 വയസുള്ള ഗോപിയാണ് സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്. വടക്കന്‍ പറവൂര്‍ സ്വദേശികളായ നിഷാദ് , ഷെമീര്‍ എന്നിവരാണ് സ്കൂട്ടര്‍ കത്തിച്ചത്. ഗോപിയും ഗീതയും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.
പണം ചോദിച്ചിട്ടും പണം തിരിച്ചു കൊടുക്കാഞ്ഞതാണ് വിരോധത്തിന്റെ കാരണമെന്ന് ഗോപി പറയുന്നു. തന്റെ പണം കൊണ്ട് വാങ്ങിയ സ്കൂട്ടറുകള് കത്തിക്കാന്‍ ഒടുവില്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. പതിനായിരം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. പ്രതികഴെ സ്കൂട്ടറിന് തീയിട്ട വീട്ടിലെത്തിച്ച് തെളിവെടുത്തു.
Advertisement