വ്യാജപാസ്പോര്‍ട്ട് കേസില്‍ അധോലോക നായകന് ഛോട്ടാ രാജന് ഡല്‍ഹി സിബിഐ കോടതി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു. കൂട്ടുപ്രതികളും ബെംഗളുരു റീജിനല്‍ പാസ്പോര്‍ട്ട് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥരുമായ ജയശ്രീ ദത്താത്രേയ രഹാതേ, ദീപക് നട്വര്ലാല് ഷാ, ലളിത ലക്ഷ്മണന് എന്നിവരും ഏഴുവര്‍ഷം തടവ് അനുഭവിക്കണം. പ്രതികള്‍ അന്‍പതിനായിരം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. മോഹന്‍കുമാര്‍ എന്ന പേരിലാണ് ഛോട്ടാരാജന് വ്യാജരേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് സ്വന്തമാക്കിയത്. പിന്നീടിത് ഓസ്ട്രേലിയയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്ന് പുതുക്കുകയും ചെയ്തിരുന്നു.
Advertisement