ബസിൽ അമ്മയോടൊപ്പം യാത്രചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. ബസില്‍ വച്ച് അമ്മകൂടെയുണ്ടായിട്ടും കടന്നു പിടിക്കുകയായിരുന്നു. ബസിൽ അമ്മയോടൊപ്പം യാത്രചെയ്തുവന്ന 14 വയസ്സുള്ള പെൺകുട്ടിക്ക് നേരെയായിരുന്നു ലൈംഗീക അതിക്രമം. മാറമ്പിള്ളി സ്വദേശി 43 വയസുള്ള ഷിയാസാണ് അറസ്റ്റിലായത്.
ഇന്നലെ ആലുവയിൽ നിന്നും പെരുമ്പാവൂർക്ക് ബസിൽ അമ്മയോടൊപ്പം യാത്രചെയ്തുവന്ന പെൺകുട്ടിയുടെ സീറ്റിന് പിന്നിലിരുന്ന് കടന്നു പിടിക്കുകയായിരുന്നു എതിര്‍ത്ത പെണ്‍കുട്ടിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുട മൗഴി പ്രകാരമാണ് കേസ്. പ്രതി ഷിയാസിനെ റിമാന്‍ഡ് ചെയ്തു.
Advertisement