E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റണമെന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റണമെന്ന് ക്ഷേത്രം ഉപദേശക സമിതി. ഇക്കാര്യം ദേവസ്വം ബോര്‍ഡിനോട് രേഖാമൂലം ആവശ്യപ്പെടും. കാണാതായ പതക്കത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ സ്റ്റേഷന്‍ പരിധിയില്‍ ദമ്പതികളുടെ മരണമുണ്ടായത് തിരുവാഭരണം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്

ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നാണ് ഉപദേശക സമിതി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ നാല്‍പ്പത്തിയഞ്ചോളം ജീവനക്കാരുണ്ട്. ഇവരെ മുഴുവന്‍ സ്ഥലം മാറ്റണമെന്നാണ് ആവശ്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടും. കൃത്യവിലോപം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെടുന്നുണ്ട്. വ്യാഴാഴ്ച അമ്പലത്തില്‍ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കും. തിരുവാഭരണത്തിന്‍റെ ഭാഗമായ പതക്കം കണ്ടെത്താനുള്ള അന്വേഷണം ക്ഷേത്രത്തിന്‍റെ പുറത്തേക്കും വ്യാപിപ്പിച്ചു.

എന്നാല്‍ അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ദമ്പതികള്‍ പൊള്ളലേറ്റുമരിച്ച കേസുകൂടി വന്നതൊടെ പൊലീസ് അന്വേഷണം മന്ദഗതിയിലാണ്. ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ മൊഴിയെടുക്കല്‍ തുടരുന്നുണ്ടെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. ക്ഷേത്രവും പരിസരവും അരിച്ചു പെറുക്കിയിട്ടും പതക്കം കിട്ടാത്ത സാഹചര്യത്തില്‍ അന്വേഷണ രീതി മാറ്റുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. നിലവില്‍ മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് നടക്കുന്നത്. ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തിലും പുരോഗതിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :