E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മൂന്നാം വയസ്സിൽ ആദ്യമായി പീഡിപ്പിക്കപ്പെട്ടു, അച്ഛനും സഹോദരനും പിന്നീടത് തുടർന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rape-victim
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പീഡനം എന്തെന്ന് അറിയാത്ത, കണ്ണിൽ കാണുന്നതെല്ലാം കൗതുകമായി തോന്നുന്ന...അരികിൽ ചേർത്തു നിർത്തുന്ന എല്ലാവരോടും ഉള്ളിൽ സ്നേഹം തോന്നുന്ന 3  വയസു പ്രായത്തിലാണ് ആദ്യമായി അവൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. അന്ന് തന്റെ അമ്മാവൻ തന്നെ കൊണ്ട് ചെയ്യിച്ച കാര്യങ്ങളുടെ ആഴവും വ്യാപ്തിയും അവൾ അറിഞ്ഞില്ല. അതുകൊണ്ടു തന്നെ അത്തരം ലൈംഗിക ചൂഷണങ്ങൾ അവളെ അന്ന് മുറിപ്പെടുത്തിയില്ല. അമ്മയുടെയും രണ്ടാനച്ഛനെയും ഒപ്പം അവൾ വളർന്നു. ചൂഷണങ്ങൾ മറ്റൊരു വഴിയേ തുടരുകയും ചെയ്തു.  

ഒൻപതാം വയസ്സിൽ സഹോദരനാൽ...

തന്റെ സമ്മതമില്ലാതെ തന്റെ ശരീരത്തിൽ ഒരാൾ നടത്തുന്നു കടന്നു കയറ്റം തെറ്റാണെന്നു അവൾ മനസിലാക്കിയത് ഒൻപതാം വയസ്സിലാണ്. ഒരമ്മയുടെ വയറ്റിൽ പിറന്ന്, ഒരുമിച്ച് ഭക്ഷണം കഴിച്ച്...ഒരുമിച്ച് സ്‌കൂൾ ദിനങ്ങൾ ചെലവഴിച്ച സ്വന്തം സഹോദരൻ തന്നിൽ ലൈംഗിക സുഖം തേടിയത് അവൾ മനസിലാക്കാഞ്ഞിട്ടല്ല. ആരോട് പറയണം എന്ത് പറയണം..എന്ന ചിന്ത ആ ഒൻപതു വയസ്സുകാരിയെ പിന്നോട്ടു വലിക്കുകയായിരുന്നു. 

മൂന്നാമതായി അച്ഛനും....

ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ല എന്നു തെളിയിക്കുന്നതായിരുന്നു അടുത്ത ചൂഷണം. ആ അവസരം അച്ഛനുള്ളതായിരുന്നു. അമ്മയുടെ രണ്ടാം ഭർത്താവ്. കാലങ്ങളോളം അദ്ദേഹത്തിന്റെ വികലമായ ലൈംഗിക കാമനകൾക്ക് അവളെ ഭാഗമാക്കി മാറ്റുമ്പോൾ അവൾക്ക് വയസ്സ് 15.  അമ്മയോടു പറയണം എന്നു പലവട്ടം തോന്നി എങ്കിലും സ്വതസിദ്ധമായ ഭയം അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചു. അമ്മയുടെ മൂന്നാം ഭർത്താവും കിട്ടിയ അവസരം നഷ്ടപ്പെടുത്തിയില്ല എന്നതാണ് വാസ്തവം. 

ഏകദേശം 10  വർഷക്കാലമാണ് അയാൾ അവളെ ലൈംഗികമായി ചൂഷണം ചെയ്തത്. എന്നിട്ടും കഴിഞ്ഞില്ല ദുർവിധി എന്നതാണ് യാഥാർഥ്യം. പലരിൽ നിന്നും പലവിധത്തിൽ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നപ്പോൾ, എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നു തിരിച്ചറിയാൻ പോലും അവൾക്കായില്ല. 

17  വയസ് തികഞ്ഞപ്പോൾ അവൾ ആദ്യമായി ഒരു സ്നേഹിതനെ കണ്ടെത്തി. എന്നാൽ അതിക്രൂരമായ ബലാൽസംഗം സമ്മാനിച്ചു അയാളും കടന്നു പോയി. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ട നാളുകളിൽ, താൻ നേരിട്ട ദുരന്തം പങ്കുവച്ചപ്പോൾ എല്ലാം അവളെ ആളുകൾ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ഇത് ആരോടും പറഞ്ഞില്ല, എന്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചില്ല.. ചോദ്യങ്ങൾ പലതും അവൾക്കു മുന്നിൽ ശരങ്ങളായി നിന്നു. 

ശരീരം പൂർണമായി തല്ലിച്ചതച്ച രണ്ടാനച്ഛൻ, സ്നേഹത്തെ കാമമായി മാത്രം കണ്ട ബോയ് ഫ്രണ്ട്, സഹോദര സ്നേഹത്തിൽ മാംസദാഹം തീർത്ത സഹോദരൻ..നിശബ്ദത പാലിച്ച 'അമ്മ .ഇവർക്കിടയിൽ ഇനിയും വിശ്വസ്തമായ മുഖം അവൾ എവിടെ കണ്ടെത്താനാണ് ? വിഷാദരോഗത്തിന് അടിമയായ ഈ യുവതി 42  വര്‍ഷം പിന്നിട്ട തന്റെ ജീവിതത്തിൽ 39  വർഷവും, മറ്റുള്ളവരുടെ ലൈംഗിക താല്പര്യങ്ങളുടെ ഭാഗമായാണ് ജീവിച്ചത്. 

മാസമുറസമയത്ത് എഴുന്നേറ്റു നില്ക്കാൻ പോലും കഴിയാത്ത വിധം അവളുടെ ശരീരം നശിച്ചു, മനസ് തകർന്നു..സിംഗിൾ പാരെന്റ് ആയി നിന്നു കൊണ്ടു വളർത്തിയ മകൻ 16  വയസ് തികഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു പോയി. ജീവിതം എന്തെന്ന് അറിയാതെ തന്നെ അവളുടെ ജീവിതം അവസാനിക്കുകയാണ്. മറുപടി പറയാൻ ഒന്നുമില്ലെങ്കിലും, നാം കേൾക്കുന്നത് ഒരു പെണ്ണിന്റെ വേദനയാണ്...ഇന്നല്ലെങ്കിൽ നാളെ നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ഈ വിധി വരില്ലെന്ന് എന്താണുറപ്പ് ? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :