E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കല്ലൂപ്പാറയില്‍ സ്വകാര്യബസിനുനേരെ ഗുണ്ടാആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം കല്ലൂപ്പാറയില്‍ സ്വകാര്യബസിനുനേരെ ഗുണ്ടാആക്രമണം. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമികളില്‍ രണ്ടുപേര്‍ പൊലീസിന്‍റെ പിടിയിലായതാണ് സൂചന. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

പത്തനംതിട്ട കല്ലൂപ്പാറ സര്‍ക്കാര്‍ ആശുപത്രിപ്പടിയില്‍ വൈകീട്ട് നാലുമണിയോടെയാണ് സ്വകാര്യബസ് ആക്രമിക്കപ്പെട്ടത്. മൂന്നുപേരടങ്ങുന്ന സംഘം ബസ് തടഞ്ഞു നിര്‍ത്തിയശേഷം ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ബസിന്‍റെ ഡ്രൈവറെ വലിച്ച് പുറത്തിറക്കിയ സംഘം ഇരുമ്പുവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു.

മര്‍ദനത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ജോബിന്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ബൈക്കില്‍ ബസ് തട്ടിയതുമായി ബന്ധപ്പെട്ട് രാവിലെ ഇതേ സ്ഥലത്തുവച്ച് പ്രതികളും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. വൈകീട്ട് ബസ് തിരിച്ചുവന്നപ്പോള്‍ ഇരുമ്പുവടികളുമായി കാത്തുനിന്ന സംഘം ബസ് തടഞ്ഞു നിര്‍ത്തിയശേഷം ആക്രമിക്കുകയായിരുന്നു. കടമാന്‍കുളം സ്വദേശിയായ പ്രവീണും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ പ്രവീണ്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണത്തില്‍ തകര്‍ന്ന ബസ് കീഴ്വായ്പൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :