മകളെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന്റെ ലൈംഗികാവയവം മുറിച്ചു കളഞ്ഞു പിതാവിന്റെ പ്രതികാരം. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. എന്നിട്ടും അരിശം തീരാത്ത പിതാവ് യുവാവിന്റെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനേയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചു വയസുള്ള യുവാവ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വിവരം അറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ആണ്‍കുട്ടിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെടു പിതാവിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പതിനഞ്ചുകാരന്റെ കുടുംബം രംഗത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായതിന്റെ പ്രതികാരമായിരുന്നു ഇതെന്നും ഇവര്‍ ആരോപിക്കുന്നു.