ഉത്തര്‍ പ്രദേശിലെ മായിന്പുരിയില് പൊലീസ് സ്റ്റേഷനില്‍ വച്ച് സ്ത്രീയെ വെടിവച്ചുകൊന്നു. അക്രമം ഭയന്ന് പൊലീസ് സ്റ്റേഷനിലേക്ക് കയറിയ സ്ത്രീയാണ് വെടിയേറ്റ് മരിച്ചത്. അയല്‍ക്കാരായ അമ്മയും മക്കളും അറസ്റ്റിലായി. അനിസാ ബീഗം എന്ന സ്ത്രീയാണ് വെടിയേറ്റ് മരിച്ചത്. ഇവരുടെ അയല്‍ക്കാരനായ വസിം ആണ് പ്രതി. വസീമിനെതിരെ പരാതി നല്‍കാനാണ് അനിസാ ബീഗം പൊലീസ് സ്റ്റേഷനിലെത്തിയത്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ക്ക് ഏറെ നാളായി ഭീഷണിയുണ്ടായിരുന്നു. കുടുംബത്തോടൊപ്പമെത്തിയ വസീം അനീസാ ബീഗത്തെ വലിച്ചിഴചച്ച് പൊലീസ് സ്റ്റേഷന് പുറത്തെത്തിച്ച ശേഷം കൈത്തോക്ക് കൊണ്ട് നാലു വട്ടം വെടിയുതിര്‍ത്തു. കഴുത്തിലേറ്റ വെടിയുണ്ടയാണ് മരണകാരണം. നാട്ടുകാരാണ് പ്രതി വസീമിനെ പിടികൂടിയത്. വസീമും സഹോദരിയും അമ്മയും അറസ്റ്റിലായി.
Advertisement