സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വില്ക്കാന് നിരോധിത പുകയില ഉല്പന്നങ്ങളുമായി കൊച്ചിയിലെത്തിയ ഇതര സംസ്ഥാനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറു പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു,
സുധീര്‍ കുമാര്‍. ബിഹാര്‍ സ്വദേശിയായ സുധീര്‍ കൊച്ചി നഗരത്തില്‍ ആലപ്പാട്ട് ക്രോസിലെ ഒറ്റമുറിയിലാണ് താമസം. ഇവിടം കേന്ദ്രീകരിച്ച് ലഹരിയുല്‍പന്നങ്ങള്‍ വില്‍ക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് നൂറ് പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്.
സ്കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു സുധീറിന്റെ കച്ചവടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുധീറിനൊപ്പം കൂടുതലാളുകള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം തുടങ്ങി.
Advertisement