കോട്ടയത്ത് കുടിവെള്ള വിതരണക്കാരനെ തലയ്ക്കടിച്ചു കൊന്നത് കുടിവെള്ള മാഫിയ. കൊള്ളവിലയ്ക്ക് കുടിവെള്ള വിതരണം ചെയ്യാത്തതിന് കുടിവെള്ളടാങ്കര്‍ ഡ്രൈവറെ തലയ്ക്കടിച്ചു കൊന്നകേസില്‍ മറ്റൊരു ടാങ്കര്‍ലോറി ഡ്രൈവറും കൂട്ടാളിയും അറസ്റ്റിലായി. ഇന്നലെ രാവിലെയാണ് കോട്ടയം സ്വദേശി ഷാബു തലയ്ക്കടിയേറ്റ് മരിച്ചത്. കോട്ടയം കാണക്കാരി സ്വദേശി ജോണ്സണ്, മണി എന്നിവരാണ് അറസ്റ്റിലായത്. വേനല്‍ക്കാലത്ത് ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ കരാറെടുത്തിരുന്നയാളാണ് കൊല്ലപ്പെട്ട ഷാബു.
ഷാബു ന്യായ വിലയ്ക്കാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. വിലകുറച്ച് വെള്ളം കൊടുക്കരുതെന്ന് മണിയും ജോണ്‍സണും ഷാബുവിനെ ഭീഷമിപ്പെടുത്തിയിരുന്നു. ഇത് വകവയ്ക്കാതെ വന്നതോടെയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. ഇരുവരും ചേര്‍ന്ന് ഷാബുവിന്റെ തലയ്ക്കടിച്ചു. അടിയേറ്റെങ്കിലും ലോറിയോടിച്ചു പോയ ഷാബു അല്പസമയം കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീണു. ലോറിനിര്ത്തിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് ലോറിക്കുള്ളില്‍ ബോധരഹിതനായിക്കിടക്കുന്ന ഷാബുവിനെ കണ്ടത്.
ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കേറ്റ അടിമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഒളിവില്‍ പോയ രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു മരിച്ച ഷാബു.
Advertisement