നന്ദന്‍കോട് കൂട്ടക്കൊലകേസ് പ്രതി കാഡല്‍ ജിന്സണ് രാജ് ഉപേക്ഷിച്ച വസ്ത്രവും ബാഗും ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് മൂന്നു മണിക്കൂറോളം നീണ്ടു.
രാവിലെ ഒന്‍പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി കാഡല്‍ ജിന്സണ് രാജ് ഉപേക്ഷിച്ച വസ്ത്രം കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. ഹോട്ടലില്‍ ആളുകള്‍ ഉപേക്ഷിച്ച സാധനങ്ങള്‍ കൂട്ടിയിട്ട ഇടത്തില്‍ നിന്നാണ് വസ്ത്രവും ബാഗും ലഭിച്ചത്. ഇതില്‍ ബാഗും ചില വസ്ത്രങ്ങളും വാങ്ങിയത് ചെന്നൈയില്‍ നിന്ന് തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവ വാങ്ങിയ ട്രിപ്ലിക്കേനിലെ ഒരു കടയിലും പൊലിസ് സംഘം പ്രതിയെയും കൊണ്ടെത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് തൊട്ടടുത്തുള്ള മെഡിയ്ക്കല്‍ സ്റ്റോറിലേയ്്്ക്ക്. ഇവിടെ നിന്ന് വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിയ്ക്കുന്നതിനുള്ള ഗുളികകളും ബാന്‍ഡ് എയ്ഡും വാങ്ങിയിരുന്നതായി ജീവനക്കാര്‍ അറിയിച്ചു.
ഒരു ദിവസമാണ് പ്രതി ഹോട്ടലില്‍ തങ്ങിയത്. സൗമ്യമായ പെരുമാറ്റമായിരുന്നുവെന്നും അതിനാല്‍ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും ഹോട്ടല്‍ ജിവനക്കാര്‍ പൊലിസിന് മൊഴി നല്കി.
Advertisement