E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോഴിക്കോട്ട് അഞ്ചുവയസുകാരൻ മരിച്ചതിലെ ദുരൂഹത തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട്ട് അഞ്ചുവയസുകാരൻ മരിച്ചതിന്റെ കാരണം കണ്ടെത്താൻ കഴിയാതെ അന്വേഷണസംഘം. തലച്ചോറിലും, ശ്വാസകോശത്തിലുമുണ്ടായ നീർക്കെട്ടാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഛർദ്ദിയും, വയറിളക്കവുമായി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂസഫലി വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. നഗരത്തിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ജെല്ലിമിഠായിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മാണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മകനൊപ്പം മിഠായി കഴിച്ച സുഹറാബിയേയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധ എന്ന സംശയം ബലപ്പെട്ടത്. ഇരുവരും കഴിച്ചെന്ന് പറയുന്ന ജെല്ലിമിഠായിയുടെ ബാക്കി കണ്ടെത്താനായില്ല. എന്നാൽ ബേക്കറിയിൽ നിന്ന് പിടിച്ചെടുത്ത അതേ ബ്രാൻഡിലുള്ള മിഠായിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് നൽകി. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമെ മരണകാരണം ജെല്ലി മിഠായി ആണെന്ന് സ്ഥിരികരിക്കാനാകു എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിലപാട്.

മെഡിക്കൽകോളേജിൽ ചികിൽസയിലുള്ള സുഹറാബിയുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. മിഠായി കഴിക്കുന്നതിന് മുമ്പ് കഴിച്ച ഭക്ഷണത്തിൽ നിന്നാണോ വിഷബാധയേറ്റത് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ബന്ധുവീട്ടിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളും പരിശോധിക്കും.അസ്വാഭികമരണത്തിന് കേസെടുത്ത പൊലീസ് സുഹറാബിയുടേയും, ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :